കൊച്ചി: പോക്സോ - സാമ്പത്തിക കേസുകളിൽ പിടിക്കപ്പെടുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരെയും ഇത്തരക്കാരെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി,പ്രൊക്കുറേറ്റർ ഫാ. തോമസ് വൈക്കത്ത്പറമ്പൻ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് (ശനി) പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.
വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വൈകീട്ട് 4 ന് അതിരൂപത ആസ്ഥാനത്തിന് മുമ്പിലാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഏതാനും വർഷങ്ങളായി ലൈംഗീക കുറ്റങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകളിലും പിടിക്കപ്പെടുന്ന വൈദികരുടെ എണ്ണം അതിരൂപതയിൽ വർദ്ധിച്ചുവരികയാണ്. ......
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. ......
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനിയായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ......
കൊച്ചി: ലൂർദ് ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇടുപ്പ്, തോൾ, മുട്ട് എന്നിവയുൾപ്പെടെയുള്ള സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ നിർദ്ദേശങ്ങളും, ആധുനിക റോബോട്ടിക് ഓർത്തോപീഡിക് ചികിത്സയും പരിശോധനകളും സംബന്ധിച്ച ബോധവത്കരണവും ക്യാമ്പിൽ നടന്നു.
ലൂർദ് ആശുപത്രി അയ്യായിരത്തിലധികം സന്ധി (ജോയിന്റ്) മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ......
മുംബൈ: ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. ......
ദോഹ: മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ചരക്ക് കൂലി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളെ തടയാൻ ഗാതഗതമന്ത്രാലയത്തിന്റെ ഇടപെടൽ.
രാജ്യത്തെ സമുദ്രഗതാഗത സേവന ദാതാക്കൾ നീതിപൂർവകവും സുതാര്യവുമായ രീതിയിൽ സേവനങ്ങൾ നൽകണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് സേവന നിരക്കുകളിൽ ന്യായമല്ലാത്ത വർദ്ധനവ് വരുത്തുന്നതിനെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.ഷിപ്പിംഗ് ഏജൻസികളുടെയും മാരിടൈം ഫ്രൈറ്റ് ഫോർവേഡർമാരുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 1980-ലെയും 2004-ലെയും 2012-ലെയും സമുദ്രഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ......
കുംഭമേളയിലൂടെ വൈറലായ സോഷ്യൽ മീഡിയ താരവും നടിയുമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനം പുറത്തുവന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ......
ദോഹ: ഖത്തർ നാഷണൽ ആർക്കൈവ്സ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 2026-ലെ ആദ്യ യോഗം വ്യാഴാഴ്ച ദോഹയിൽ ചേർന്നു. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ അബ്ദുല്ല ബിൻ ഖലീഫ അൽ അതിയ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നാഷണൽ ആർക്കൈവ്സ് സെക്രട്ടറി ജനറൽ ഡോ. ......
ദോഹ/ഹേഗ്: മുൻ സിറിയൻ ഭരണകൂടത്തിന്റെ രാസായുധ പദ്ധതിയുടെ അവശിഷ്ടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ ഏകോപിപ്പിച്ചുള്ള പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന് ഖത്തർ ഊന്നിപ്പറഞ്ഞു. രാസായുധ നിരോധന സംഘടനയുമായും (OPCW) മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായും സിറിയൻ അറബ് റിപ്പബ്ലിക് നടത്തുന്ന സഹകരണത്തെ ഖത്തർ അഭിനന്ദിച്ചു.
നെതർലൻഡ്സിലെ ഖത്തർ അംബാസഡറും ഒ.പി.സി.ഡബ്ല്യു-വിലെ (OPCW) ഖത്തർ പ്രതിനിധിയുമായ ഡോ. ......